Tuesday, May 8, 2007

ചിന്നമ്മ അഥവാ പരാതിപെട്ടി.


ചിന്നമ്മ അഥവാ പരാതിപെട്ടി.

തലകെട്ടു കണ്ട് അമ്പരക്കണ്ടാ. ആരാണിതെന്നു!

നിരവധി ഇന്ത്യാക്കരെ പോലെ മാലെയില്‍ അദ്ധ്യാപക ജോലിക്കു വന്ന ഒരു എക്സ്പാട്ട്രിയേട്ട് റ്റീച്ചര്‍.

ഞാന്‍ ചിന്നമ്മയെ കാണുന്നതു ഒരു ഞായറാഴ്ച്ചയാണു. ഞാന്‍ താമസിക്കുന്ന മുറിയിലേക്കു ഒരു സുഹൃത്തിന്റെ ഒപ്പം വന്നതാണു ചിന്നമ്മ. സുഹൃത്തിനു എന്റെ മുറിയില്‍ ഇടം കിട്ടുമോ എന്നറിയണം. ഞാന്‍ തനിച്ചായിരുന്നു ഇതു വരെ താമസം.

മാലെയില്‍ ഏറ്റവും വല്യ പ്രശ്നം, സ്ഥല പരിമിതി തന്നെയാണു.


ദൂരെ നാട്ടില്‍ നിന്നും ഒരു ജോലി, നല്ല ശമ്പളം എന്ന മോഹവും ആയി വരുന്ന ഏതൊരു ശരാശരി മലയാളിക്കും ഇന്ത്യാക്കാരനും നേരിടേണ്ടി വരാവുന്ന പ്രശ്നം.

ആകെ ഒരു പപ്പട വട്ടത്തില്‍ കിടക്കുന്ന ഒരു ചെറിയ ദ്വീപ്. സസൂക്ഷ്മം പറഞ്ഞാല്‍ 1.7 കി മീ നീളവും, 1 കി മീ വീതിയും ഉള്ള ഒരു പപ്പടം, (ജന സാന്ദ്രത ആണെങ്കിലോ, 48,007/km² ).

ഇവിടെ താമസിക്കാന്‍ കാക്ക തൊള്ളായിരം ജനങ്ങളും. എല്ലായിടവും വീടുകള്‍, വീടുകള്‍..

ആദ്യമായി മാലെയില്‍ വരുമ്പോള്‍ എല്ലാവരും നേരിടുന്ന പ്രശ്നം താമസിക്കാന്‍ ഒരിടം കണ്ടെത്തുക എന്നതു തന്നെ ആണു.വീട് എന്നു പറയാന്‍ പറ്റില്ല.. ഒരു മുറി കിട്ടിയാല്‍ ഭാഗ്യം. അങ്ങനെ ജിഷ എന്ന എറ‍ണാകുളത്തുകാരി മുറി അന്വേഷിച്ച കൂട്ടത്തില്‍ ആരോ വിവരം കൊടുത്തു, ഞാന്‍ തനിച്ചാ താമസം, ചിലപ്പോള്‍ അവിടെ കിട്ടിയേക്കാം തലചായിക്കാനൊരിടം.

ഞാന്‍ ആണെങ്കില്‍ ധര്‍മ്മ സങ്കടത്തില്‍, ജൂണ്‍ ഒന്നാം തീയതി മുതല്‍ ജ്യോതി വരും എന്നു പറഞ്ഞു ഉറപ്പിച്ചിട്ടുള്ളതാണു, അപ്പൊ ജിഷ???,

രണ്ടെന്നു കരുതിയതു ഇനി മൂന്നെന്നു, കരുതാം.

ആ ഒരു ഉറപ്പില്‍ ജ്യോ യെ വിളിച്ചു കാര്യം അവതരിപ്പിച്ചു,, ജ്യോ, സമ്മതിച്ചു,
എന്തായാലും കൂടെ കൂടിക്കോളാന്‍ പറഞ്ഞു.

ആകെ ഒരു കുഞ്ഞി മുറി, കുഞ്ഞി കട്ടില്‍, ഒരു കുഞ്ഞി അലമാര, ഒരു കുഞ്ഞി മേശ ഇത്രയും ആണു ഉള്ളതു മുറീയില്‍, ഉള്ള സ്ഥലത്തു ഓണം പോലെ എന്നു ജിഷ പറഞ്ഞുറപ്പിച്ചു.

ചിന്നമ്മയ്ക്കു വേറെ ഒരു ദ്വീപില്‍ ആണു പോകേണ്ടതു. സീ ഫ്ലൈറ്റിനു കാത്തു ഗസ്റ്റ് ഹൌസില്‍ തല്‍ക്കാലം താമസം.

എന്നെ കണ്ട പാടെ ചിന്നമ്മ ആര്‍ത്ത് അലയ്ക്കാന്‍ തുടങ്ങി, " ഈ തെലുങ്കരെ വിശ്വസിക്കരുതു, എനിക്കു ഗ്രേഡ് 12 കിട്ടിയതാ, അവരു തട്ടി എടുത്തു" ഞാന്‍ എങ്ങനെ പ്രൈമറി എടുക്കും? എനിക്കു അവരെ ശരിയാക്കണം "എന്നൊക്കെ എണ്ണി പെറുക്കാന്‍ തുടങ്ങി.

കാര്യം മനസ്സിലാവാതെ, ഞാന്‍ ജിഷയെ മിഴിച്ചു നോക്കി, സംഭവത്തിന്റെ കിടപ്പു ഏതാണ്ട് ഇങ്ങനെ എന്നു എനിക്കു ജിഷ പറഞ്ഞു മനസ്സിലായി.

ചിന്നമ്മക്കു കിട്ടിയ ദ്വീപിലെ പോസ്റ്റിങ് , കൂടെ ഉണ്ടായിരുന്ന രണ്ട് തെലുങ്കര്‍ റ്റീച്ചേഴ്സ് മാറ്റി മറിച്ചു, അവിടെക്കു പോസ്റ്റിങ് വേറെ ആരോ നേടി എടുത്തു, ഇനി ചിന്നമ്മക്കു വേറെ ഏതോ ദ്വീപില്‍ പോണം.

അതിന്ന്റെ അരിശം അതു എല്ലാവരോടും എണ്ണി പെറുക്കി പറയുന്നു...

" അയ്യയ്യോ, എനിക്കു എന്തു ചെയ്യണം എന്നു അറീയില്ല, നമ്മള്‍ എങ്ങനെ ദ്വീപില്‍ പോവും? എയര്‍ പോര്‍ട്ടില്‍ തന്നെ പോവണോ? നമ്മളെ കൊണ്ട് വിടാന്‍ ആരെങ്കിലും വരുമോ?"

ഒരു നൂറൂ കൂട്ടം സംശയങ്ങള്‍.

ആകെ ഒരു വെകിളി. തെലുങ്കരെ കിട്ടിയാല്‍ പച്ചക്കു വിഴുങ്ങും, ആ പരുവത്തില്‍ ആണു ഇപ്പോള്‍ ചിന്നമ്മ.

എന്തു പറഞ്ഞു കൊടുത്തിട്ടും ചിന്നമ്മക്കു സമാധാനമാവുന്നില്ല.

ഞാന്‍ ആവതു പറഞ്ഞു നോക്കി. "ഏതു ദ്വീപായാലും സ്കൂള്‍ തന്നെ താമസം ഒക്കെ തരും, മാലെയ് പോലെ അല്ല, ദ്വീപുകളിലെ സ്കൂളുകള്‍, നല്ല സ്നേഹമായിരിക്കും നാട്ടുകാര്‍. മാലെയ് പോലെ ചിലവേറിയ സ്ഥലമല്ല, കിട്ടുന്നതു സമ്പാദിക്കാന്‍ പറ്റും... "

തലക്കിട്ടു രണ്ട് തല്ലും കൊടുത്തു സ്വതസിദ്ധമായ പാലാ ഭാഷയില്‍ ചിന്നമ്മ.

" എന്നാലും ഞാന്‍ മഹാരാഷ്ട്രയില്‍ പ്ലസ് റ്റൂ എടുത്തിരുന്ന ഞാനാ, ഇവിടെ വന്നു പ്രൈമറീ എടുക്കാന്‍ പോണെ.. " എന്റെ എല്ലാ വിജ്ഞാനവും പോവും, എല്ലാം പ്രൈമറി കുട്ടികള്‍ക്കു ഇംഗ്ലീഷ് പറഞ്ഞു കൊടുത്തു എന്തു നേടാന്‍?"

ഞാന്‍ പറഞ്ഞു, " ചിന്നമ്മേ, ടെന്‍ഷന്‍ ഇല്ല, ഗ്രേഡ് 12 ഇല്‍ ക്ലാസ് എടുക്കുന്ന റ്റീച്ചര്‍മാരു മുള്ളില്‍ ചവിട്ടിയ പോലെ ആണു ഒരോ ദിവസവും കഴിച്ചു കൂട്ടുന്നതു. കാരണം, റിസള്‍ട് മോശം ആയാല്‍ കുട്ടികള്‍ ഉഴപ്പിയതല്ല, റ്റീച്ചര്‍മാരുടെ കഴിവു കേട് എന്നു ഒക്കെ ആവും പറയുക, ചിന്നമ്മ രക്ഷപെട്ടു, എന്നു കരുതിയാ മതി.. "

ആരു കേള്‍ക്കാന്‍?

ഏണ്ണീ പെറുക്കി, പതം പറഞ്ഞു ചിന്നമ്മ അതാ, നിലവിളിക്കുന്നു

തിങ്കളാഴ്ച വൈകുന്നേരം ജിഷ രണ്ട് പെട്ടി ഒക്കെ തൂക്കി, ഫെയാറിയില്‍ താമസത്തിനെത്തി...
ചിന്നമ്മ ഗസ്റ്റ് ഹൌസില്‍ തന്നെ.. ഇനിയും സീ പ്ലെയിനിന്റെ റ്റിക്കറ്റ് എത്തിയിട്ടില്ല.

ഒടുവില്‍ ചിന്നമ്മക്കു പോകേണ്ട ദ്വീപ് സീനു അട്ടോള്‍ എന്നോ മറ്റോ അറിഞ്ഞു...

ചൊവാഴ്ച്ച് വൈകുന്നേരം, ജിഷ വെറുതെ ഒന്നു ചിന്നമ്മയെ വിളിക്കാം എന്നു പറഞ്ഞു ഫോണ്‍ വിളിച്ചു.

ജിഷ കണ്ണു നിറച്ചു ചിരിച്ചു മറിഞ്ഞു,,

ഞാന്‍ ആകാംഷാ ഭരിതയായി ജിഷയുടെ മുഖത്തേക്കു നോക്കി......

ചിന്നമ്മ തിങ്കളാഴ്ച്ച വൈകിട്ടു 8.30 ക്കു തന്നെ സീ പ്ലൈനില്‍ കയറീ സീനു അട്ടോളില്‍ എത്തി അത്രെ.
തനിയെ റ്റാക്സി പിടിച്ചു, ഐയര്‍പോര്‍ട്ട് അയലന്റില്‍ എത്തി, അവിടെ നിന്നും സീ പ്ലൈയിന്‍ പിടിച്ചു, സീനു അറ്റോളില്‍ എത്തിയപ്പൊള്‍ സമയം എതാണ്ട് 4 മണി,

ചിന്നമ്മയുടെ ഭാഷ്യം ഇതാ,, ഇങ്ങനെ

" ഞാന്‍ അവിടെ ചെന്നിറങ്ങിയപ്പോള്‍, സ്കൂളില്‍ നിന്നും എന്നെ വിളിക്കാന്‍ ഒരു ആള്‍ വന്നിരുന്നു, പ്രിന്‍സിപ്പല്‍ കൊടുത്ത നമ്പര്‍ തെറ്റായിരുന്നു, അതു കൊണ്ട് അയാള്‍ ആരാ എന്നു എനിക്കു, ഞാന്‍ ആരാ എന്നു അയാള്‍ക്കും മനസിലായില്ലാ. കോറെ നേരം അവിടേ നിന്നപ്പോള്‍, ഒടുവില്‍ ഒരു ഉള്‍വിളീയുടെ ബലത്തില്‍ തിരിച്ചറിഞ്ഞു എന്നെ അയാള്‍, " പെട്ടിയും തൂക്കി അങ്ങേരുടെ പിന്നാലെ ഒടുവില്‍, എനിക്കു താമസിക്കാനുള്ള വീട്ടില്‍ കൊണ്ട് എത്തിച്ചു,, എടീ, ആ വീട്ടിലെ സ്ത്രീക്കാണെങ്കില്‍, കൈ കാലുകളില്‍ വിരലൊന്നുമില്ല, ,, കണ്ടാ തന്നെ ഒരു ഭൂതം പോലെ.. ആ ഭൂതം എന്നെ രാവിലെ ഒന്നിലെ പിള്ളാരെ സ്കൂളീല്‍ വിടുന്ന പോലെ കൊണ്ട് ജോയിന്‍ ചെയ്യാനുള്ള സ്കൂളില്‍ ആ‍ക്കി.... തിരിച്ചു വരുന്ന വഴി അടുത്ത ഒരു കടയിലെ മലയാളി ചെക്കന്‍ പറഞ്ഞു അത്രെ, ആ ഭൂതത്തിനോട് ഞങ്ങള്‍ ആരും മിണ്ടാറേ ഇല്ല എന്നു.. പിന്നെ ആ ഭൂതം പറയുവാ, "എനിക്കിത്തിരി വട്ട് ഉണ്ടെന്നു,, "

" ഞാന്‍ ആ വട്ടത്തി ഭൂതത്തിന്റെ ഒപ്പം എങ്ങനെ കഴിയും? എനിക്കു മേലായേ..."

( ചിന്നമ്മക്കു ദിവേഹിയും, ഭൂതത്തിനു ഇംഗ്ലീഷും അറീയില്ല, പിന്നെ എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്തു എന്നതു എനിക്കും ജിഷക്കും അജ്ഞാതം... )

{എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഇതു മാതിരി ആയിരിക്കാമെന്നു........ പഞ്ചാബി ഹൌസിലെ ദിലീപിന്റെ ഭാഷ പോരെ ...ജബാ...ജബാ...}

ആയിരിക്കാമെന്നു ഞാന്‍ സമാധാനിച്ചു.. വേറെ വഴി ഇല്ലല്ലോ?)

ഇതിനിടയില്‍ ആ സ്കൂളിലും ചെന്നു പരാതി കെട്ട് അഴിച്ചെന്നു പറഞ്ഞു, പ്ലസ് ടൂ വില്‍ ക്ലാസ് കിട്ടിയില്ല , പ്രൈമറി ആണ് കിട്ടിയതു എന്നു, ആ പ്രിന്‍സിപ്പല്‍ എന്തു പറഞ്ഞെന്നു അറിയില്ലാ,,

ആ തെലുങ്കരു, രണ്ട് റ്റീച്ചര്‍മാരും സീനു അറ്റോളില്‍ , അതേ സ്ക്കൂളില്‍ ആണെന്നും പറഞ്ഞായി ചിന്നമ്മയുടെ അടുത്ത പരിദേവനം...

മിക്കവാറും ചിന്നമ്മ അവരോട് കൊമ്പ് കോര്‍ക്കും എന്നതു 100 തരം..

ഭൂതത്തിനും തെലുങ്കരുടെയും ഇടക്കാണിപ്പോ ചിന്നമ്മ...

എന്തായാലും പാവം ചിന്നമ്മ, എന്തായി പിന്നത്തെ കാര്യങ്ങള്‍ എന്നു ഒരു വിവരവും കിട്ടിയിട്ടില്ല,,

ചിന്നമ്മ ഭൂതത്തിനും തെലുങ്കര്‍ക്കും ഇടയില്‍ പ്രശ്നങ്ങളില്ലാതെ സസുഖം വാഴാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.
15 comments:

പാതിരാമഴ said...

ചിന്നമ്മക്കു ദിവേഹിയും, ഭൂതത്തിനു ഇംഗ്ലീഷും അറീയില്ല, പിന്നെ എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്തു എന്നതു എനിക്കും ജിഷക്കും അജ്ഞാതം...


ഒരു പരിദേവനം....

ഏറനാടന്‍ said...

{എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഇതു മാതിരി ആയിരിക്കാമെന്നു........ പഞ്ചാബി ഹൌസിലെ ദിലീപിന്റെ ഭാഷ പോരെ ...ജബാ...ജബാ...} - പാതിരാടീച്ചറേ.. ഇതേയ്‌ ആ ചിന്നമ്മടീച്ചര്‍ അറിഞ്ഞാല്‍ ഉടനെ അരിയും ഉറപ്പാ.. ഹി ഹി..

വാവക്കാടന്‍ said...

ജബ ജബ
ജബി ജബി
ജബോള്‍ട്ടിംഗ്സ് !!!

മനസ്സിലായില്ലേ..
നന്നായി എന്നു പറഞ്ഞതാ.. ;)

(ജന സാന്ദ്രത ആണെങ്കിലോ, 48,007/km² ).
സത്യം ?
ഇത്രേം ആള്‍ക്കാര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എങ്ങനെ താമസിക്കും ?

അരീക്കോടന്‍ said...

Where is this " Maley Dweep ?" Is it Mali deeves ?

ഇത്തിരിവെട്ടം|Ithiri said...

ചിന്നമ്മ ഈ പരാതിപെട്ടി കണ്ടാല്‍ പട്ടാപകല് തന്നെ പാതിരാമഴ പെയ്യേണ്ടി വരും.

kaithamullu - കൈതമുള്ള് said...

ടീച്ചറേ,
-പോസ്റ്റ് ഇഷ്ടായി.
ചിന്നമ്മു ടീ‍ച്ചറേം ഇഷ്ടായി എന്നറിയിക്കണം.
(എന്നിട്ട് വേണം ഈ പോസ്റ്റ് ടീച്ചര്‍ക്ക് കാണിച്ച് കൊടുക്കാന്‍)

പുതിയ വിവരങ്ങള്‍, വിശേഷങ്ങള്‍ എല്ലാം മറക്കാതെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണേ...

Raj said...

kadhakaari....chinnamayodu neethi pularthiyo enu samsayam??? chinnamayum oru pravasi alle....? kadha vayichu kazhinjapol thoniyatha...oru vattame vayichullu...athu kondavum..thettiyenkil kshamikuka....

സ്വപ്നജീവി said...

ഈ ടീച്ചറെക്കൊണ്ട് ഞാന്‍ തോറ്റു. പാവം ചിന്നമ്മ ടീച്ചറ്. അവരുടെ അവസ്ഥ എന്തായോ എന്തോ.. ഒരു ഭ്രാന്തീടെ കൂടെ കഴിയേണ്ടി വന്ന ആ പാവത്തിനെ ഓര്‍‌ത്ത് ഞാന്‍ ഇന്നലെ ഒറങ്ങീല്ല.

മഴത്തുള്ളി said...

ജന സാന്ദ്രത ആണെങ്കിലോ, 48,007/km²

:)

ഇതെങ്ങനെ????????????

chandra said...

http://en.wikipedia.org/wiki/List_of_selected_cities_by_population_density


samsayam ivide dooreekarikkam mazhathulli,,
computerukal moshanam poyathu kondu thalkkalam malayalathil post cheyan nivarthi illa....

സാല്‍ജോ ജോസഫ് said...

കുഞ്ഞി മുറി, കുഞ്ഞി കട്ടില്‍, ഒരു കുഞ്ഞി അലമാര, ഒരു കുഞ്ഞി മേശ,..

ഒരു കുഞ്ഞി അഭിനന്ദനം ടീച്ചറെ..!

അനീഷ് അനിരുധന്‍ said...

chinnamme -pole ente systatil malayalom ellla atodonnum parenillaa

DeaR said...

ആ കൊച്ചു രാജ്യത്തു കുറെ കൊച്ചു മനുഷ്യര്‍..അവരുടെ കൊച്ചു,കൊച്ചു സന്തോഷങളും,ദുഖങളും..കൊള്ളാം..
ചിന്നമ്മയുടെ പരിദേവനങള്‍ എന്ന ഒരു കഥ എഴുതാനുള്ള ഒരു മൂഡ് എനിക്കും..

chakky said...

പോസ്റ്റ് നന്നായി ടീച്ചറെ....ചിന്നമ്മ ടീച്ചറെ അനേഷിച്ചതായി പറയണം...കേട്ടോ..

Sureshkumar Punjhayil said...

:) :) :)