Wednesday, April 25, 2007

കുടബണ്ടൂസ്‌

കുടബണ്ടൂസ്‌

ഒരു അവധി ദിവസത്തിണ്റ്റെ ആലസ്യത്തില്‍ സന്ധ്യക്കു റൂമിലെ കുഞ്ഞി കട്ടിലില്‍ ചുരുണ്ട്‌ കിടന്നു" അഗര്‍ തും മില്‍ ജാ ഓ, തോ സമാനാ ...." എന്ന ഹിന്ദി ആല്‍ബം റിപീറ്റ്‌ ഇട്ടു കേട്ടു കൊണ്ടിരിക്കവേ മൊബൈല്‍ ഫോണ്‍ തകര്‍ത്തു വെച്ചു ഒരു പോളിഫോണിക്‌ സംഗീതം മൂളുന്നു....
"ദീപ കാളിംഗ്‌"
ഇതെന്താണാവോ പതിവില്ലാതെ ഈ സമയത്തു? മനസില്‍ ഓര്‍ക്കാതിരുന്നില്ല.
"എടിയേ നമുക്കു നാളെ ഒരു യാത്ര പോയാലോ? "
"എങ്ങട്ടേക്കാ?"
"അതൊക്കെ പറയാം, നീ നാളെ വെളുപ്പിനെ, പോളാരിസില്‍ വാ രാവിലെ 6 മണിക്കു! ഒരു എക്സ്റ്റ്രാ ഡ്രെസ്സും ഒരു ടൌവലും എടുത്തൊ"
ഇതെവിടെ പോവാനാ? പോണത്‌ ഒരു ദ്വീപിലേക്കാ. പേരു അറിയണോ? "കുടബണ്ടൂസ്‌"
"ശരി ഞാന്‍ എത്തിക്കോളാം"

ഓാ, ഇതെന്താ ഇങ്ങനെ ഒരു പേരു?ചെറിയ ഒരു അമ്പരപ്പോടെ ആണു ഉറങ്ങാന്‍ കിടന്നതു.

രാവിലെരാവിലെ തന്നെ ചാടി പിടച്ചു എഴുന്നേറ്റുൊരു ബാഗില്‍ ദീപ പറഞ്ഞ സാധനങ്ങള്‍കു പുറമേ രണ്ട്‌ പാക്കറ്റ്‌ ബിസ്കറ്റും, മാങ്ങാ അചാറിണ്റ്റെ കുപ്പിയും( അച്ചാറില്ലാതെ ചോറുണ്ണുന്ന കാര്യം.. യ്യോ.. അലോചിക്കാന്‍ മേലാ) ഒക്കെ എടുത്ത്‌ അപാര്‍ട്ട്മെണ്റ്റിണ്റ്റെ പടി ഇറങ്ങിയതും വീണ്ടും ഫോണ്‍..
ജ്യോതിയാ ഇത്തവണ...

" ചേച്ചികുട്ടി വരുന്നില്ലേ? ഇവിടെ എല്ലാവരും എത്തിയല്ലോ?"
"ദാ എത്തി, റ്റാക്സിക്കു കാത്തു നിക്കുവാ"

റ്റാക്സിയില്‍ പോളാരിസ്‌ ണ്റ്റെ മുന്‍പില്‍ ഇറങ്ങി പതിനഞ്ചു റുഫിയ എടുത്ത്‌ കൊടുക്കുമ്പോള്‍പക്ഷെ ഇപ്പോള്‍ അയാള്‍ 20 റുഫിയ ചോദിച്ചു. ചോദ്യ രൂപത്തില്‍ അയാളെ തുറിച്ചു നോക്കിയപ്പോള്‍ റെഡിമയ്ടായി ഉത്തരം വന്നു. "മിസ്‌, ആറു മണി ക്കു മുന്‍പായതു കൊണ്ടാ ഇരുപതു റുഫിയ.. "

,(മാലെയില്‍ എത്ര യാത്ര ചെയ്താലും, ഒരു സ്റ്റോപ്പിനു പതിനഞ്ചു റുഫിയ ആണു ചാര്‍ജ്‌. ഇടക്കു ഇറങ്ങി വീണ്ടും യാത്ര ചെയ്താ പിന്നെയും വാങ്ങും അടുത്ത പതിനഞ്ച്‌, ഇതാ ഇവിടത്തെ രീതി)

ഇരുപതു റുഫിയ കൊടുത്ത്‌ പോളാരിസിണ്റ്റെ അഞ്ചാം നിലയില്‍ എത്തിയപ്പോഴേ നല്ല ചിക്കന്‍ കറിയുടെ മണം. ആഞ്ഞു വലിച്ചുകയറ്റി, നേരെ അടുക്കളയിലേക്ക്‌..

അഹ്‌ അവിടെ തകര്‍ത്ത്‌ പാചകം നടക്കുന്നു, തിരുനല്‍ വേലിക്കാരനായ ജോണ്‍ മാഷ്‌, ചിക്കന്‍ ണ്റ്റെ പണിപ്പുരയിലാണു. സുനിത മിസ്സ്‌, ചോറിനെ പുളിയോതരയ്‌ ആക്കി മാറ്റുന്ന തിരക്കില്‍.
മഞ്ചു മിസ്സ്‌ ഒക്കെ കണ്ടു അങ്ങനെ ഇരിക്കുന്നു, ( ഇദ്ദേഹത്തിണ്റ്റെ വക ആണു ഈ ഫ്ലാറ്റ്‌)
ദീപ മിസ്സ്‌ നാരങ്ങാ വെള്ളം ഉണ്ടാക്കുന്നു,

കൂട്ടത്തിലെ കുഞ്ഞു വാവയായ ജ്യോതി " ഞാന്‍ എന്താ ചെയ്യേണ്ടെ" എന്നു ഇടക്കിടെ പ്രഖ്യാപിച്ചു കൊണ്ട്‌ എല്ലാവരുടെയും അടുത്ത്‌ ചുറ്റി കറങ്ങുന്നു..

എണ്റ്റെ ജോലി ഒരു ചായ ഇട്ടു കൊടുക്കലില്‍ അവസാനിച്ചു.
പിന്നെ എല്ലാവരും കൂടി സാധന സാമഗ്രികള്‍ ഒക്കെ എടുത്ത്‌, കുടബണ്ടൂസിലേക്കു ഉള്ള "ധോണി"( നാട്ടിലെ തോണി) കാത്ത്‌ ജട്ടി നമ്പര്‍ ഒന്നില്‍ എത്തി.

അവിടെ ഞങ്ങളെ കാത്ത്‌ "അന്‍പര" കിടക്കുന്നു, ഇരുവശത്തും മര ബഞ്ചുകള്‍ പിടിപ്പിച്ച
ധോണി നമ്പര്‍ ഒന്നില്‍ എത്തിയിരിക്കുന്നു.
ഏതാണ്ട്‌ ഒരു മണികൂറ്‍ വേണം കുടബണ്ടൂസില്‍ എത്താന്‍..

ധോണി നീങ്ങി തുടങ്ങിയപാടെ, എല്ലാവരും അതിണ്റ്റെ തുഞ്ചത്തേക്കു പാഞ്ഞു.. അവിടെ ഏറ്റവും അറ്റത്തായി സുനിത മിസ്സ്‌ ഇരിപ്പുറപ്പിച്ചു.

മഞ്ചു പതിവു പോലെ എല്ലവരെയും കളിയാക്കാന്‍ തുടങ്ങി. മഞ്ചുവിണ്റ്റെ ജീവിതപങ്കാളിയും ഉണ്ട്‌ കൂട്ടത്തില്‍.
ജോണ്‍ മാഷ്‌ ഇട്ടിരിക്കുന്ന മഞ്ഞയും പച്ചയും സ്റ്റ്രൈപ്സ്‌ ഉള്ള ഷര്‍ട്ടിനെ ചുറ്റി പറ്റി ആയി മഞ്ചുവിണ്റ്റെ കളിയാക്കല്‍, കൂട്ടത്തില്‍ ഞങ്ങളും ചേര്‍ന്നു..

തോണിയുറ്റെ തുഞ്ചത്ത്‌ നിന്നപ്പോള്‍ കൂട്ടത്തിലെ കുഞ്ഞു വാവ ആണെങ്കിലും, ഏറ്റവും ഉയരകാരി ആയ ജ്യോതിക്കു, ഒരു ആശ. റ്റൈറ്റാനിക്‌ സ്റ്റൈല്‍ ഇല്‍ ഒന്നു നിന്നു നോക്കിയാലോ? എല്ലാവരും ആര്‍ത്ത്‌ ചിരിച്ചു.

" ജാക്കും റോസും ഇവിടെ പുനര്‍ജനിക്കട്ടെ" ഒരു കമ്മണ്റ്റ്‌ ഉം.. കൂട്ടത്തില്‍.

അന്‍പര ആടി ഉലഞ്ഞു .. ഓളങ്ങളില്‍ ചാഞ്ഞും ചെരിഞ്ഞും ഒടുവില്‍, അങ്ങകലെ, നീല തടാകത്തിലെ, പച്ച പൊട്ടു പോലെ, അതാ കുടബണ്ടൂസ്‌..... നിറയെ തെങ്ങുകല്‍.. ഒരു പച്ച ച്ചാര്‍ത്ത്‌ പോലെ.....

അതിനോട്‌ അടുക്കുന്തോറും, സമുദ്രത്തിണ്റ്റെ നിറം മാറി വരുന്നു, വേറെ ഒരു നീല നിറം,, ( അടി ത്തട്ടില്‍ മണല്‍ വെള്ള ആകുമ്പോഴാ അത്റേ , സമുദ്രം ഇളം നീല നിറത്തില്‍ കാണപെടുക.

തീരത്തോടക്കുമ്പോഴേക്കും സമുദ്രത്തിണ്റ്റെ ബോര്‍ഡെറില്‍ ഒരു കറുത്ത നിറം. "കോറല്‍ ആയിരിക്കാമെന്നാരോ അവകാശപെട്ടു

പക്ഷേ... ധോണി അടുത്തു, സാധനങ്ങള്‍ ഒക്കെ ഉന്തു വണ്ടി കൊണ്ടു വന്നു എല്ലാവരും കൂടി ഇറക്കി, വീണ്ടും കാണാം എന്ന യാത്രാ മൊഴി ചൊല്ലി അന്‍പര യാത്രയായി.

അപ്പോഴാ ആരുടെയോ ശബ്ദം ഉയര്‍ന്നു കേട്ടത്‌. "ദൈവമെ, അതൊക്കെ മീനാ..... എന്തോരമാന്നു നോക്കിയെ... " ജ്യോതി തലകുത്തി കമിഴ്ന്നു കിടക്കുന്നു പ്ളാറ്റ്ഫോമില്‍………….

ആ കറുത്ത ബോര്‍ഡര്‍, മുഴുവനും മീന്‍,, മത്സ്യങ്ങല്‍,, മാത്രം പതിനായിരകണക്കിനു? അല്ല ലക്ഷകണക്കിനു?.. അതു പോലെ നൂറു നൂറു ഗ്രൂപ്പുകള്‍……. അവ പേടി ലേശവുമില്ലാതെ അങ്ങനെ നില്‍ക്കുന്നു,,,

കൂട്ടത്തിലെ വികൃതികളിലാരോ ഒരു കോറല്‍ കഷ്ണം എടുതവയെ എറിഞ്ഞു, , ഒരു നിമിഷം, മത്സങ്ങള്‍ കൂട്ടത്തോടെ ഉയര്‍ന്നു ചാടി.. മനോഹരമായ കാഴ്ച്ച..

ജ്യോതിയും ഞാനും എല്ലാം മറന്നു ഓടി.നേരെ വെള്ളത്തിലേക്കു കൂപ്പുകുത്തി( എനിക്കു നീന്തല്‍ അറിയില്ല എന്നതു രഹസ്യമാ)..എന്നാലും എടുത്തു ചാടി..

ജ്യോ കുട്ടനാട്ടുകാരി ആണു.. നീന്താന്‍ തുടങ്ങിയിരിക്കുന്നു.
ദീപ കണ്ണുരുട്ടാന്‍ തുടങ്ങി,

എല്ലാവരും അന്തം വിട്ടു, ഈ രണ്ടെണ്ണത്തിനും ഇതെന്താ പറ്റിയെ എന്ന ഭാവത്തില്‍…
മത്സ്യങ്ങള്‍ടെ കൂട്ടത്തില്‍ വലിയ മത്സ്യങ്ങളായി, നീന്തി, ( ഞാന്‍ നടക്കുകയാ) മുങ്ങി നിവര്‍ന്നു കിടക്കാന്‍ നല്ല സുഖം... ആഴം അധികമില്ലാ.

തലയടക്കം മുങ്ങി പൊങ്ങി അങ്ങനെ എത്ര നേരം എന്നു ഒരു ഓര്‍മ്മയുമില്ല,, പക്ഷെ സൂര്യണ്റ്റെ ചൂട്‌ കൂടി തുടങ്ങി...

പതിയെ കയറി കടലില്‍ നിന്നു,, ദ്വീപില്‍ ആള്‍ താമസമില്ല.. പിക്നികിനു വേണ്ടി മാത്രമാണെന്നു തോന്നുന്നു... ഒരു സൂപ്പര്‍വൈസറ്‍ കോട്ടജ്‌, ഒരു ചെറിയ റസ്റ്റ്രണ്റ്റ്‌, ഒരു ഫ്രഷ്‌ വാട്ടര്‍ കുളിപ്പുര, ഒരു ഫുട്ബാള്‍ കോറ്‍ട്ട്‌, ഇടക്കിടെ മരം കൊണ്ടും സിമണ്റ്റു കൊണ്ടും ഉള്ള ബഞ്ചുകള്‍, മേശകള്‍, ഇതൊക്കെ തന്നെ അവിടെ ഉള്ള സ്ഥാവര ജംഗമ വസ്തുക്കള്‍.

തെങ്ങും, പുന്ന മരങ്ങളും, കൈതചെടികളും,, പേരറിഞ്ഞു കൂടാത്ത ഒരു നൂറായിരം പുല്‍ ചെടികളും ഒക്കെ ആയി സസ്യലതാദികള്‍...

മിക്ക മരബഞ്ചുകളുടെയും അടുത്ത്‌ തകര ഡ്രം നെടുകെ പിളര്‍ന്നു, ഇരുമ്പ്‌ കാലുകളില്‍ താങ്ങി നിര്‍ത്തിയിരിക്കുന്നു.. എന്തിനായിരിക്കം ഇവ എന്നു ശങ്കിച്ചു നില്‍ക്കെ, അല്‍പ്പം അകലെ പുക ഉയരുന്നതു കണ്ടു……..

മാല്‍ദിവിയന്‍സ്‌ പാചകം തുടങ്ങിയ മട്ടാണു, അവരു വന്നപ്പോള്‍ തന്നെ, ഗ്യാസ്‌ സ്റ്റവ്‌ അടക്കം സര്‍വ സന്നാഹങ്ങളുമായിട്ടാണു വന്നിരിക്കുന്നത്‌. ,
ഉന്തുവണ്ടിയില്‍ നിറയെ കൊക്കക്കോളയുടെ കാനുകള്‍.

വലിയ ചൂര മീന്‍( റ്റ്യുണ) നെയ്മീന്‍, മുതലായവ കുടലും പൂവും ഒക്കെ കളഞ്ഞു വൃത്തിയാക്കി, തലങ്ങനെയും വിലങ്ങനേയും വരഞ്ഞു, അതില്‍ മസാല പുരട്ടി, അതിണ്റ്റെ ഒപ്പം, മുളകും കാരറ്റും ചില ഇലകളും ഒക്കെ അരിഞ്ഞു, അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞു നേരത്തെ കണ്ട തകര ഡ്രമ്മിണ്റ്റെ മുകളില്‍ ഇരുമ്പ്‌ ഗ്രില്ല്ലിണ്റ്റെ മുകളില്‍ വെച്ചു,

താഴെ ഡ്രമ്മിണ്റ്റെ ഉള്ളില്‍ തീ കൂട്ടി ബാര്‍ബക്യൂ ചെയിതു കഴിക്കാനുള്ള പരിപാടിയിലാണു.

സ്വാദ്‌ എങ്ങനെ ഉണ്ടൊ ആവുമൊ?
ചിലര്‍ ഫ്രൈഡ്‌ റൈസ്‌ പാകം ചെയുന്ന തിരക്കിലാണു.സ്ത്രീകളും പുരുഷന്‍മാരും ചേര്‍ന്നു പാചകം, ചെയുന്നു,
കുട്ടികള്‍ കടുത്ത ചൂട്‌ വകവെയ്ക്കാതെ, കടലില്‍ നീന്തി തിമിര്‍ക്കുന്നു..
മീങ്കൂട്ടങ്ങള്‍ ചുറ്റി പറ്റി നില്‍പ്പുണ്ട്‌.

അധികം തിരയില്ലാത്ത സ്ഥലതായി, കുറച്ചു കുട്ടികള്‍ വാട്ടര്‍ പോളോ കളിക്കുന്നു, സൂത്രത്തില്‍ ജ്യോതിയും ഞാനും കൂടി അതില്‍.. നല്ല അനുഭവം, കടലിലെ പന്തുകളി , ചിലപ്പോള്‍ പന്തു പിടിക്കാനുള്ള ശ്രമത്തില്‍, മലച്ചു വെള്ളത്തില്‍ വീഴും, അസ്സലു ഉപ്പു വെള്ളം കുടിച്ചു...

……….വിശന്നു തുടങ്ങി……..

ജ്യോതിക്കു വീണ്ടും ഒരു മോഹം, നീന്തിയാലോ മറ്റേ അറ്റം വരെ? "ഒോ ശരി.." ഞാന്‍ കഴുത്തറ്റം വെള്ളത്തില്‍ നടക്കാന്‍ തുടങ്ങി.സൂക്ഷിച്ചില്ലെങ്കില്‍ കാലു മുറിയും,. കോറല്‍ കൊണ്ട്‌....
നീന്തി കയറി ശുദ്ധ ജലത്തില്‍ ഒരു കുളി പാസ്സാക്കി, ഡ്രസ്സ്‌ മാറ്റി ഭക്ഷണം കഴിച്ചു..

നേരത്തെ കണ്ട ബാര്‍ബക്യൂക്കാറ്‍ മീന്‍ പങ്കു വെച്ചു കഴിച്ചു തുടങ്ങി... മസാല ശരിക്കും പിടിക്കുവോ ആവോ?

ചെറിയ മയക്കം തോന്നി തുടങ്ങി, ജോണ്‍ സാറിണ്റ്റെ അമ്മയുടെ മടിയില്‍ തല ചായിച്ച്‌ ജ്യോ ഉറക്കം തുടങ്ങി.

ജോണ്‍ മാഷ്‌, ഹിട്ടൊട്ടൊട്ടൊമസ്‌( ഹിന്ദി ഫിലിം ഫനയോട്‌ കടപ്പാട്‌) പോലെ മുങ്ങി പൊങ്ങി വെള്ളത്തില്‍,,, മണികൂറുകളോളം...

ദീപ ലേശം വിഷമത്തില്‍, അടുത്ത ആഴ്ച അവരുടെ അച്ചായന്‍ വരുന്നുണ്ട്‌……. എന്നിട്ട്‌ വേണം ശരിക്കൊന്നു ആസ്വദിക്കാന്‍ എന്ന മട്ടില്‍ ഇരിക്കുന്നു....

സൂക്ഷമം നാലു മണിക്കു “അന്‍പര” വീണ്ടും ഞങ്ങളെ തേടി എത്തി.

അതില്‍ കയറി തിരിഞ്ഞു നോക്കുമ്പോള്‍... അങ്ങകലെ അതാ കുടബണ്ടൂസ്‌... ഒരു പച്ച പൊട്ടു പോലെ...... ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം........

നന്ദി കുടബണ്ടൂസ്‌...

7 comments:

അമല്‍ | Amal (വാവക്കാടന്‍) said...

കുടബണ്ടൂസ്..
യാത്രാവിവരണം നന്നായിട്ടുണ്ട്..
“മാലെയില്‍ എത്ര യാത്ര ചെയ്താലും, ഒരു സ്റ്റോപ്പിനു പതിനഞ്ചു റുഫിയ ആണു ചാര്‍ജ്‌. ഇടക്കു ഇറങ്ങി വീണ്ടും യാത്ര ചെയ്താ പിന്നെയും വാങ്ങും അടുത്ത പതിനഞ്ച്‌, ഇതാ ഇവിടത്തെ രീതി“
ഓരോ നാടിന്റെ പ്രത്യേകതകള്‍..
അതും ഒരു പോസ്റ്റിടൂ ടീച്ചറേ..

മലയാളം ടൈപ്പ് ചെയ്യാന്‍ കുറച്ചു കൂടി വഴക്കം വരാനുണ്ട് അല്ലേ?

Rasheed Chalil said...

എണ്റ്റെ ജോലി ഒരു ചായ ഇട്ടു കൊടുക്കലില്‍ അവസാനിച്ചു.... അത് ഏതായാലും നന്നായി.

ഇന്ത്യയിലെ “ധോണി” ക്ക് അവിടെ എന്താണാവോ.. ?

നല്ല വിവരണം.

ഏറനാടന്‍ said...

ഇ ദ്വീപിന്റെ പേരു വായിച്ച്‌ ചിരിച്ചുമറിഞ്ഞു. "കുടബണ്ടൂസ്‌" - മണ്ടൂസിന്റെ തറവാട്‌ ഇവിടെയെങ്ങാണ്ടാണോ? ങ്‌ഹേ??

G.MANU said...

ടീച്ചറുടെ ബ്ളോഗ്‌ ഇപ്പൊഴാ കാണുന്നതു.. മനോഹരമായ എഴുത്ത്‌

പാതിരാമഴ said...

വാവക്കാടന്‍, പറഞ്ഞതു ശരിയാ, ഒരോ നാടിണ്റ്റെയും പ്രത്യേകത, മാലെയിലെ പ്രത്യേകതകള്‍ ചേര്‍ത്തു എഴുതാം,, ഉടനെ പ്രതീക്ഷിക്കു... മലയാളം ടൈപ്പ്‌ ചെയാന്‍ ലേശം പ്രശ്നം ഉണ്ട്‌. അതു നേരാ.....

ഇത്തിരി വെട്ടം :-) ഞാന്‍ കൂടുതല്‍ ജോലി ചെയിതു കുളം ആക്കണ്ടാന്നു വെച്ചു...

ഇന്ത്യന്‍ ധോണിക്കു നാട്ടുകാരു എന്തു പറയുന്നു എന്നു ഒരു പിടീം ഇല്ലാട്ടോ..

ഏറനാടാ.. കുടബണ്ടൂസ്‌ ആണു, മണ്ടൂസ്‌ അല്ലാ (ഞാന്‍ എഴുതിയതു കൊണ്ടാണൊ, മണ്ടൂസെ ആണൊ എന്നു സംശയം വന്നെ?)

മനു, നന്ദി........... വീണ്ടും കാണാം.

സ്വപ്നജീവി said...

യത്രാ വിവരണം വായിച്ചു. കോറല്‍ പോലെ അടുങ്ങിയിരിക്കുന്ന മീനുകളെയും കുടമണ്ടൂസിനെയും കാണാന്‍ കൊതി. വരാം ഒരിക്കല്‍.

പാതിരാമഴ said...

സ്വപ്ന ജീവി....

മീന്‍ കൂട്ടങ്ങളുടെ ചിത്രം എന്റെ ഓര്‍ക്കുട്ടില്‍ ഞാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വാഗതം മാള്‍ദിവ്സിലോട്ടു...