Saturday, April 7, 2007

എന്തിനായ്‌ നീ?

വെറുതെ കണ്ട സ്വപ്നത്തിണ്റ്റെ തുടര്‍ച്ച എന്നോണ്ണം പകല്‍ നേരത്തും സ്വപ്നം കാണുന്ന പതിവുണ്ടായപ്പോഴാണു തനിക്കെന്തോ സംഭവിച്ചിരിക്കുന്നു എന്നവള്‍ ആരും പറയാതെ തന്നെ മനസിലാക്കിയത്‌.

താഴെ കഫറ്റീരിയയിലൊരു പെണ്‍കുട്ടിയോടൊപ്പം കണ്ട ചെറിയ കുറ്റി താടിയുള്ള ആ വെളുത്ത ചെറുപ്പക്കാരനെ അവള്‍ക്കു ശ്രദ്ധിക്കാതിരിക്കനായില്ല.

തണ്റ്റെ ഒപ്പം ഉണ്ടായിരുന്ന തെലുങ്കത്തിയായ മുതിര്‍ന്ന റ്റീച്ചറിനോപ്പം വലിയ കോപ്പയില്‍ നംകീന്‍ ബിസ്കറ്റുകള്‍ മുക്കി കഴിക്കുമ്പോഴും അയാളുടെ സംസാരത്തില്‍ തന്നെ ആയിരുന്നു അവളുടെ ശ്രദ്ധ. കൂടെ ഉള്ള പെണ്‍കുട്ടിയോട്‌ വാ തോരാതെ സംസരിക്കുന്ന അയാളുടെ വര്‍ത്തമാനത്തില്‍ അവള്‍ക്കു നല്ല രസം തോന്നി. വെറുതെ അതല്ല ശ്രദ്ധിക്കുന്നത്‌ എന്ന മട്ടില്‍ അവരു പറഞ്ഞ കാര്യങ്ങള്‍ക്കു അവള്‍ ചെവിയോര്‍ത്തിരുന്നു. മലയാളം ആണു സംസാരിക്കുന്നത്‌. പക്ഷെ അയാള്‍ക്കു താന്‍ മലയാളി ആണെന്നു മനസിലായിട്ടില്ല എന്നു അറിയാമായിരുന്നു. അറിയാതെ ചിരിച്ചു പോകും എന്നു തന്നെ അവള്‍ക്കു തോന്നി. കഷ്ടപെട്ടു വന്ന ചിരി ഉള്ളില്‍ അടക്കി അവള്‍ ചായകുടി പൂര്‍ത്തിയാക്കി.

ചായകുടി കഴിഞ്ഞു രാജേശ്വരി ടീച്ചറും അവളും കൂടി ആ തെരുവുകളില്‍ കൂടി നടന്നു. റ്റീച്ചറിനു തിരികെ പോകാനുള്ള ഫ്ലൈറ്റ്‌ റ്റിക്കറ്റ്‌ നാളെ എത്തും. അഡൂ ദ്വീപിലേക്കാണു റ്റീച്ചറിനു സ്ഥലം മാറ്റം കിട്ടിയിരിക്കുന്നത്‌. അതിണ്റ്റെ കാര്യങ്ങള്‍ക്കായിട്ടാണു ടീച്ചറ്‍ വന്നിരിക്കുന്നത്‌. അധിക ദിവസം ആയിട്ടില്ല ടീച്ചറ്‍ വന്നിട്ടു, പക്ഷെ വല്ലാതെ അടുത്തു പോയി. നല്ല ഒരു കൂട്ടായിരുന്നു ടീച്ചറ്‍.അവരും നാളെ പോകുകുയാനല്ലോ? വേദനയോടെ അവള്‍ ഓര്‍ത്തു.

കൂടെ ഉള്ള “സഹമുറിയത്തി” ഒരു പത്തറുപതു വയസ്സുള്ള അമ്മച്ചിമാരെ പോലെ പെരുമാറുന്ന സ്വഭാവക്കാരി ആയതിനാല്‍ തന്നെ അവരുമായി കൂടുതല്‍ അടുപ്പം കാണിക്കാന്‍ അവള്‍ക്കായതുമില്ല.

റൂമില്‍ പോകുന്നതു മടുപ്പുളവാക്കിയപ്പോള്‍ അവള്‍ അവിടെ അടുത്തുള്ള ഒരു ആര്‍ട്ടിഫിഷ്യല്‍ ബീച്ചില്‍ ചെന്നിരിക്കുന്നതു പതിവാക്കി. ബീച്ചിണ്റ്റെ ഓരത്തുള്ള ഒരു ബഞ്ചില്‍ ചെന്നിരുന്നു കാണുന്ന കാഴ്ചകളില്‍ എല്ലാം തന്നെ ഒരു പുതുമ ദര്‍ശിക്കാന്‍ ഉള്ള ഒരു കഴിവു അവള്‍ വളര്‍ത്തി എടുത്തിരുന്നു. ഇടക്കിടെ തലക്കു മുകളിലൂടെ പാഞ്ഞു പോകുന്ന സീ പ്ളയിന്‍, എയറ്‍ റ്റാക്സി എന്നിവ അവളില്‍ കൌതുകമുണര്‍ത്തി.

അകലെ ഒരു നീണ്ട വാലു പോലെ കടലിലേക്കു ഇറങ്ങി കിടന്നിരുന്ന ഹുളുലെ എയറ്‍ പോര്‍ട്ടില്‍ വന്‍ വിമാനങ്ങള്‍ ഒരു കൊമ്പനാന നീങ്ങുന്ന പോലെ അനങ്ങുന്നതും, പിന്നെ ഒരു കൂറ്റന്‍ കഴുകന്‍ ഉയര്‍ന്നു പറക്കുന്ന പോലെ പറന്നുയരുന്നതും, അതിവേഗം കാഴ്ച്ചയില്‍ ഒരു പൊട്ടായി അപ്രത്യക്ഷമാകുന്നതും നോക്കിയിരിക്കേ വല്ലാത്ത ഗൃഹാതുരത്വം അവളെ പൊതിയുന്നുണ്ടായിരുന്നു.

ഇതിനിടയിലെപ്പോഴോ ഒക്കെ ആ വെളുത്ത താടിക്കാരന്‍ അനുവാദം ചോദിക്കാതെ തന്നെ അവളുടെ മനസില്‍ മാഞ്ഞും തെളിഞ്ഞും ഒക്കെ വന്നു പോയി.

രാജേശ്വരി റ്റീച്ചറ്‍ പോയ ശേഷം ചായ കുടിക്കനോ അത്താഴം കഴിക്കാനോ ഒക്കെ ആയി “ബുറുനീഗെ”യില്‍ എത്തുന്ന അവള്‍ക്കു ഭക്ഷണ മേശകളില്‍ നിന്നോ മറ്റെവിടെ ഒക്കെ നിന്നുമോ ഒക്കെ അയാളുടെ പൊട്ടിച്ചിരികള്‍ കേള്‍ക്കാനായി.സ്വയമറിയാതെ തന്നെ മനസിണ്റ്റെ മുറുക്കം അയഞ്ഞു പോകുന്ന പോലെ, തോന്നി .

ഒരു രാത്രി വീട്ടില്‍ നിന്നും വന്ന ഫോണ്‍ കാളിനു, മറുപടിപറഞ്ഞു നില്‍ക്കേ, ആ താടികാരന്‍ അവളെ കടന്നു നീങ്ങി. അവളുടെ വര്‍ത്തമാനം കേട്ട്‌ ഒരു നിമിഷം സ്തബ്ധനായി നിന്ന അയാള്‍ കൂടെ ഉള്ള നീളം കൂടിയ മാഷോട്‌ എന്തോ ചോദിക്കുന്നതും, പിന്നെ സ്വയം തലയില്‍ ഇട്ടു ഒരു കൊട്ടു കൊടുക്കുന്നതും അവള്‍ കണ്ടു. ഒപ്പം തന്നെ തിരിഞ്ഞു നോക്കുന്നതും....... എന്തായാലും താന്‍ മലയാളി ആണെന്നു ആള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എന്തായാലും ആ നാടകം അവിടെ അവസാനിപ്പിക്കാന്‍ അവള്‍ തീരുമാനിച്ചു.

പിന്നെ കാണുമ്പോഴൊക്കെ ഒരു ചെറു പുഞ്ചിരി പരസ്പരം സമ്മാനിക്കാന്‍ രണ്ടാളും ശ്രദ്ധിച്ചു.മാലെയില്‍ വരാന്‍ വേണ്ടിയാണു ഈ ഓറിയണ്റ്റേഷന്‍ കോഴ്സില്‍ ചേര്‍ന്നതെന്നു ആരോടോ പറയുന്നതു അവള്‍ കേട്ടു.

ഒരു വൈകുന്നേരം തിരക്കിട്ട തെരുവില്‍,ഒരു കറുത്ത സഞ്ചി തോളിനു കുറുകെ ഇട്ടു റോഡ്‌ മുറിച്ചു കടക്കാന്‍ നില്‍ക്കുന്നതു കണ്ടു, കൂടെ ആ “ബുറുനീഗെ”യിലെ മാനേജര്‍ അജയ്യും. എന്തോ സംസാരിക്കാന്‍ ഭാവിച്ച അവളോട്‌ "അതേയ്‌, ഞാന്‍ ലേശം ബിസ്സിയാ, പിന്നെ കാണാട്ടോ എന്ന " ഒരു വാചകം പറഞ്ഞു അയാള്‍ തിടുക്കത്തില്‍ പോയി. മനസില്‍ വല്ലാതെ തോന്നിയ അരിശം അവള്‍ അടക്കി പിടിച്ചു.

പിന്നെ, രണ്ടു ദിവസം, അവനെ കണ്ടിട്ടും കാണാത്തമട്ടില്‍ നടക്കുമ്പോല്‍, വല്ലാത ഒരു വിമ്മിട്ടം മനസില്‍ തോന്നി.

അന്നു രാത്രി, ഹേമ മിസ്സും അനീഷ്യ മിസ്സും ഒക്കെ കൂടി കാരംസ്‌ കളിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഒരു കാഴ്ക്കകാരി ആയിരിക്കാന്‍ ആണു അവള്‍ക്കു തോന്നിയതു. വീക്ക്‌ എണ്റ്റ്‌ ആണു, അജയും, ബംഗ്ളാദേശുകാരനായ ബിലാല്‍ എന്ന റൂം ബോയിയും ഒക്കെ കൂടി ആകെ മേളം.

മലയാളത്തില്‍ അനീഷ്യാ മിസ്സ്‌ ബിലാലിനോട്‌ “അങ്ങനെ കളി,” “റഡ്‌ കോയിനില്‍ തൊടരുതേ” എന്നോക്കെ ഓരോ നിര്‍ദേശം കൊടുക്കുന്നതും, ഭാഷ മനസിലാവാതെ ബിലാല്‍ ഒരോ പൊട്ടത്തരങ്ങള്‍ കാട്ടുന്നതും ഒക്കെ ആയി ആകെ രംഗം നല്ല കൊഴുത്തു.

രാവേറെ ചെന്നപ്പോള്‍ ആ താടിക്കാരന്‍ തടി ഗോവണി സൂക്ഷിച്ചു കയറി വരുന്നതു കണ്ടപ്പോള്‍ തന്നെ അവള്‍ക്കു ആ വരവില്‍ എന്തൊ ഒരു "ഇതു" തോന്നി. ആ തോന്നല്‍ ശരിയായിരുന്നു താനും.

“അല്ല , ഈ റ്റീച്ചറ്‍ അല്ലെ, എന്നോട്‌ ഫോണ്‍ നമ്പര്‍ ചോദിച്ചതു,” എന്ന ചോദ്യവുമായി അനീഷ്യ ടീച്ചറിണ്റ്റെ മുന്‍പില്‍ ആള്‍ എത്തി.

"അയ്യോ! ഞാനോ? എനിക്കു മാഷെ അറിയുകയ്യെ ഇല്ലല്ലോ” എന്നായി അനീഷ്യ മിസ്സ്‌.

അപ്പോ ലേശം ലഹരി തലയില്‍ ഉണ്ടെന്ന തണ്റ്റെ തോന്നല്‍ അസ്ഥാനതല്ലന്നു അവള്‍ ഓര്‍ത്തു.

“അല്ലല്ല, ഈ ടീച്ചറ്‍ തന്ന്യാ എന്നോട്‌ ക്ലാസ്സില്‍ വെച്ചു നമ്പര്‍ ചോദിച്ചതു….”
തര്‍ക്കിക്കാന്‍ ആള്‍ ബദ്ധപെട്ടു.

ശബ്ദം ലേശം ഉറക്കെയും പിന്നെ ആളുടെ മുഖത്തെ നിഷ്കളങ്കമായ ഭാവവും കണ്ടപ്പോള്‍ തന്നെ അവള്‍ക്കു ചിരിയാണു വന്നതു, അവള്‍ പൊട്ടി ച്ചിരിച്ചു കൊണ്ടു പറഞ്ഞു.

" ഉം, ഉം, അതോക്കെ തോന്നും, നല്ല അസ്സലു കള്ള ലക്ഷണമാ മുഖത്ത്‌ എന്തിനാ മാഷെ വെറുതെ ഒരോന്നു ഒപ്പിക്കണെ? "

ആള്‍ കാര്യമായി ഒന്നു ചമ്മി.

പതിയെ ഒരു പൂച്ച കുഞ്ഞിണ്റ്റെ മുഖഭാവത്തോടെ ആള്‍ പടി ഇറങ്ങി പോയി.

അടുത്ത ദിവസം രാവിലെ എന്തിനോ വേണ്ടി, താഴെ റിസപ്ഷനില്‍ ചെന്നപ്പോല്‍ ആള്‍ അവിടെ തന്നെ നില്‍ക്കുന്നു, അവളെ കണ്ട മാത്രയില്‍, കൈകള്‍ രണ്ടും നെഞ്ചോട്‌ ചേറ്‍ത്തു ഒറ്റ ഓട്ടം മുറിയിലേക്കു,, വാതിലില്‍ പാതി മറഞ്ഞു എത്തി നോക്കി, ഒരു ചിരി.

അല്‍പം സമയം കഴിഞ്ഞപ്പോള്‍ ഒരു ഷര്‍ട്ട്‌ ഇട്ടു ആള്‍ എത്തി, ""ഓ, ഇതിടാത്തെ നിന്നതിണ്റ്റെ നാണം ആയിരിക്കാം ല്ലേ ഈ ഓട്ടം" അവള്‍ മൃദുലമായി ചിരിച്ചു. അയാളും.

"ഇന്നു രാത്രി ഞാന്‍ മടങ്ങും, നൂണ്‍ അട്ടോളീലേക്കു.... ഇനി എന്നു മാലൈയില്‍ വരും ന്നു ഒരു പിടീം ഇല്ല്യാ.... "

“അതെ , മാലൈയില്‍ വന്നാലെ ഈ കള്ള ലക്ഷണം കാണിക്കാന്‍ പറ്റുള്ളൂ അല്ലെ? "

വീണ്ടും അതേ ചമ്മല്‍ ആ മുഖത്തു.......

“”എന്തു കള്ള ലക്ഷണം? എനിക്കറിയില്ലാ..””

“ഉം ഉം എനിക്കറിയാട്ടോ... “

വീണ്ടും ചിരി

“എന്താ പേരു? നാട്‌?

ഇവിടെ എത്ര നാള്‍? “

പേരു........., നാട്‌ പാലക്കാട്‌..

“ഏഹ്‌? എന്താ പാലക്കാട്‌? എവിടെ?”

“യാക്കര അമ്പലത്തിണ്റ്റെ അടുത്ത്‌.. “

“അയ്യോ.. എണ്റ്റെ വീടും അവിടെ.... ആണല്ലോ? എണ്റ്റെ വീട്‌ ആ റോഡ്‌ തുടങ്ങുന്ന അവിടെ ഒരു ആല്‍ മരമില്ലേ അതിണ്റ്റെ വടക്കാ. ഒരു മഞ്ഞ പെയിണ്റ്റടിച്ച വീട്‌, തടി കൊണ്ടുള്ള പടിപ്പുര ഉള്ള വീട്‌..”

അവള്‍ പറഞ്ഞു,, “എണ്റ്റെ നാടല്ല, ഞാന്‍ ജോലി സംബന്ധായിട്ടു കുറേ കാലം അവിടെ ഉണ്ടായിരുന്നു.... എനിക്കറിയാം ഈ പറഞ്ഞ വീട്‌.”

സ്ഥല പരിചയം പുതുക്കി, പിരിയാന്‍ നേരം അവള്‍ അയാള്‍ ആണോ നമ്പര്‍ വാങ്ങിയതു എന്നു ഓര്‍മയില്ല,

എന്തായാലും അവളുടെ മൊബൈലില്‍, അവണ്റ്റെ പേരിണ്റ്റെ ഒപ്പം, പാലക്കാട്‌ എന്നു കൂടി ചേര്‍ത്തു അവള്‍ ആ നമ്പര്‍ സേവ്‌ ചെയിതു..

അടുത്ത ദിവസം, അവനെ അവള്‍ കണ്ടിരുന്നില്ല... പിന്നെ വൈകുന്നേരം, അവന്‍ പോയികഴിഞ്ഞാതായി അവള്‍ക്കറിയാന്‍ കഴിഞ്ഞു.

രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ സേഫ്‌ ആയി എത്തിയോ എന്നു ചോദിച്ചു കൊണ്ട്‌ അവള്‍ ഒരു മെസ്സേജ്‌ അവനയച്ചു.

അതിണ്റ്റെ മറുപടി ഒരു ഫോണ്‍ കാള്‍ ആയി തിരികേ എത്തി.

അവള്‍ അതു തീരെ പ്രതീക്ഷിച്ചില്ല.. " അതേയ്‌.. ഈ മെസേജ്‌ പരിപാടി പറ്റില്ല, വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ വിളിച്ചാ മതിട്ടോ"

പക്ഷെ പിന്നെയും അവള്‍ മെസേജ്‌ അയച്ചു, തിരിച്ച്‌ അവന്‍ വിളിക്കുകയും ചെയിതു.

വളരെ ഊഷ്മളമായ ആ സംസാരത്തിനു വേണ്ടി അവള്‍ പിന്നെയും പിന്നെയും കാതോര്‍ത്തു.......

ഇതിനിടെ എപ്പോഴൊ അവള്‍ മൊബൈലില്‍ ഇട്ടിരുന്ന അവണ്റ്റെ പേരു , പക്രീസ്‌ എന്നു മാറ്റം വരുത്തി വെച്ചിരുന്നു.. വിളിച്ചപ്പോള്‍ എപ്പോഴോ അവള്‍ അതവനോട്‌ പറയുകയും ചെയ്തു. അതിനും ഒരു നീണ്ട പൊട്ടിച്ചിരി മാത്രമായിരുന്നു ഉത്തരം..

രാത്രി ഏറെ വൈകി, ആ സംസാരം പിന്നെയും പല ദിവസങ്ങള്‍, ആഴ്ച്ചകള്‍,,,,,, ഇപ്പോഴും.....

പതിനാറു ഡിഗ്രിയില്‍ എയറ്‍ കണ്ടീഷന്‍ ഇട്ട മുറിയില്‍, തല വഴി പുതപ്പു മൂടി, ആ ഫോണ്‍ ചെവിയില്‍ ചേറ്‍ത്ത്‌.......... രാത്രിയുടെ രണ്ടാം യാമത്തില്‍ ഫോണ്‍ വയ്ക്കുമ്പോള്‍,, അയാള്‍…

"ഇനി ഒന്നും പറയാന്‍ വിട്ടു പോയിട്ടില്ലല്ലൊ?"

"ഇല്ലല്ലൊ"

“ഉറപ്പു? “

“ഉം, ഉറപ്പു! “

“ഇനി ഓര്‍മ്മ വരുമ്പോ പറഞ്ഞാ മതി. “

എന്തു?

“ഏയ്‌!!.......... ഒന്നൂല്ല്യാ”

ഈ ചോദ്യം പിന്നെയും പിന്നെയും, ആവറ്‍ത്തിച്ചു..

പക്ഷേ അവള്‍ ആ "ഒന്നൂല്ല്യായില്‍" തന്നെ ഉറച്ചു നിന്നു....

ഒടുവില്‍...
അയാള്‍ അവളെ കൊണ്ട്‌ പറയിച്ചു.... അവള്‍ക്കവനെ ഒരു പാട്‌ ഒരുപാട്‌ ഇഷ്ടം.....

ഒരു പൊട്ടിച്ചിരി... നീണ്ട പൊട്ടിച്ചിരി, അതിണ്റ്റെ ഒടുവില്‍,

“ഇതങ്ങു നേരത്തെ പറയാണ്‍ പാടില്ലാരുന്നോ? ഇതു ഞാന്‍ മനസിലാക്കിയിട്ടു ആഴ്ച്ചകള്‍ ആയല്ലോ!എത്ര നാള്‍ ഇങ്ങനെ ഉരുണ്ട്‌ കളിക്കും... എനിക്കത്‌ അറിയണമായിരുന്നു. പിന്നെ പാവം തോന്നി, അതാ ഞാന്‍ ഈ കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചേ......”

തിരിച്ചു അതേ ഫ്രീക്വന്‍സി അവള്‍ക്കു കിട്ടിയോ എന്നു ഇപ്പോഴും സംശയം...

പക്ഷെ ഒരു കുമ്പസാരമെന്നോണ്ണം, എപ്പോഴോ അയാള്‍ പറഞ്ഞു…

“എനിക്കറിയില്ല, നിന്നെ ഞാന്‍ വിഷമിപ്പിച്ചോ എന്നു... എനിക്കറിയില്ല എങ്ങനെ സ്നേഹിക്കണം എന്നു... ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കാമല്ലേ?.. “

എന്തു മനസിലാക്കണം എന്നറിയാതെ അവള്‍ കുഴങ്ങി...

" എന്തിനാ നീ എന്നെ സ്നേഹിക്കുന്നെ?"

ആ ചോദ്യം അവള്‍ പല തവണ അവളൊട്‌ തന്നെ ചോദിച്ചു മടുത്തു കഴിഞ്ഞിരുന്നു.....

ഉത്തരമില്ല.. ഇപ്പോഴും..

ഉത്തരം കിട്ടാത്ത ഈ ചോദ്യം രണ്ട്‌ ദ്വീപ്കള്‍ക്കിടയില്‍ ………..അങ്ങോട്ടും ഇങ്ങോട്ടും... എന്തിനെന്നറിയാതെ.........

9 comments:

അമല്‍ | Amal (വാവക്കാടന്‍) said...

കൊള്ളാം...

യഥാതഥമായ വിവരണം
ചിലയിടത്ത്, ബ്രേക്കുകള്‍ വരുന്നു. എഴുതിക്കഴിഞ്ഞ് ഒന്നു വായിച്ചു നോക്കിയിട്ട് പോസ്റ്റിയാല്‍ ആ കുഴപ്പം മാറും :)

ആളെ എന്റെ അന്വേഷണം അറിയിച്ചോളൂ..

ഏറനാടന്‍ said...

ദ്വീപിലെ പാതിരാമഴടീച്ചര്‍, നന്നായിരിക്കുന്നു. കഥയാണോ അതോ ഡയറിതാളിലെ ഒരേടാണോ എന്നൊരു അങ്കലാപ്പ്‌. അക്ഷരങ്ങളുടെ കട്ടി കുറച്ചാല്‍ കണ്ണുകള്‍ക്കായാസമാവും.
ധൈര്യമായിനിയുമെഴുതുക. All The Best

Khadar Cpy said...

ഞാനായിട്ട് വല്ലതും പറയേണ്ടതുണ്ടോ ടീച്ചറേ?
നന്നായിരിക്കുന്നു... പോസ്റ്റുകള്‍ഇനിയും വരാനുണ്ടല്ലോ... ഒക്കെ വരട്ടേ ഇങ്ങോട്ട്..

myexperimentsandme said...

ഇപ്പോഴാണ് വായിച്ചത്. നന്നായിരിക്കുന്നു. ഇനിയും എഴുതണം.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല പോസ്റ്റ്. മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള പ്രതിമാസ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) പ്രസിദ്ധീകരിക്കുക. വിടരുന്ന മൊട്ടുകളില്‍ താങ്കള്‍ അംഗമല്ലെങ്കില്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ മാസത്തെ മത്സരത്തിനുള്ള പോസ്റ്റുകള്‍ 30.4.2007നകം വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. വിജയികള്‍ക്ക് www.mobchannel.com ന്റെ book store സെക്ഷനില്‍ നിന്നും ഇഷ്ടമുള്ള 2 മലയാള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.

പാതിരാമഴ said...

അമല്‍, പറഞ്ഞ പോലെ രണ്ടാമതു വായിക്കുന്ന സ്വഭാവം ഇല്ല, അതു ശ്രദ്ധിക്കാം. ഏറനാടന്‍, പ്രിന്‍സി , ഇത്തിരി വെട്ടം, വക്കാരിമഷ്ടാ, കമണ്റ്റ്സിനു നന്ദി. പ്രോത്സാഹനത്തിനും......

DeaR said...

ഞാന്‍ ഇന്നലെ മുഴുവന്‍ മാലദ്വീപ് കണ്ടുപിടിക്കാന്‍
ഗൂഗിള്‍ നോക്കുവാരുന്നു...

Unknown said...

ennittu kandu pidicho?

എം.എച്ച്.സഹീര്‍ said...

കൊള്ളാം...ടീച്ചറേ............